ഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്ന് അജയ് മാക്കന്. പ്രീപോള്‍ സര്‍വെയില്‍ ഒരു കാര്യമില്ല. കോണ്‍ഗ്രസിന് ഇത്തവണ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നും അജയ് മാക്കന് പറഞ്ഞു.
കൃഷ്ണ തിരാത്ത് ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിനെ ബാധിക്കില്ല. തിരാത്ത് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടും. തിരാത്തിനെ പാര്ട്ടിയിലെടുത്തത് ആ പാര്‍ട്ടിയുടെ ഗതികേടാണെന്നും അജയ് മാക്കന് പറഞ്ഞു.
കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കൃഷ്ണാ തിരാത്ത് കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്.മുന്‍ കേന്ദ്ര -വനിതാ ശിശു ക്ഷേമ മന്ത്രിയായിരുന്നു കൃഷ്ണാ തിരാത്ത്.
Discussion about this post