മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ കഥ പറയുന്ന അക്സിടന്റല് പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ പുറത്ത് വന്നതിന് പിന്നാലെ രൂക്ഷമായി പ്രതികരിച്ചാണ് കോണ്‍ഗ്രസ് രംഗത്ത് എത്തിയത് . എന്നാല്‍ പ്രതികരണം ആരാഞ്ഞ മന്മോഹന് സിംഗ് ഒരു ചെറു പുഞ്ചിരിയില്‍ മറുപടി ഒതുക്കുകയായിരുന്നു .
ട്രെയിലറിനെ കുറിച്ച് ചോദിക്കുമ്പോള്‍ ഒന്നും മിണ്ടാതെ പുഞ്ചിരി മുഖത്ത് വരുത്തി നടന്നു പോകുന്ന മന്മോഹന് സിംഗിന്റെ ദൃശ്യം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ യാണ് പുറത്ത് വിട്ടത് . തൊട്ടു പിന്നാലെ ഇത്തരമൊരു ചിരിയുടെ അര്‍ത്ഥം തേടുകയാണ് സമൂഹമാദ്ധ്യമങ്ങളില്‍ .
പ്രധാനമന്ത്രിയായ മന്മോഹന് സിംഗിന്റെ പത്ത് വര്‍ഷത്തെ ജീവിതം പറയുന്ന ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ എത്തുന്നത് അനുപം ഖേറാണ്.
2014 ലോകസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിനുള്ളില്‍ അരങ്ങേറിയ അഭ്യന്തര കലഹത്തിന്റെ ഇരയായിട്ടാണ് ട്രെയിലറില്‍ കാണിക്കുന്നത് . മന്മോഹന് സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് .
#WATCH Former Prime Minister Dr.Manmohan Singh evades question on the film #TheAccidentalPrimeMinister pic.twitter.com/IkYeNibGSj
— ANI (@ANI) December 28, 2018
സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തങ്ങളുടെ നേതാക്കളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നും . തുടര്‍ന്ന് ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ വരുത്തിയില്ല്ലെങ്കില് മറ്റുവഴികള്‍ തങ്ങള്‍ സ്വീകരിക്കുമെന്നും മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സത്യജിത്ത് താമ്പേ പാട്ടീല്‍ കത്തിലൂടെ സിനിമയുടെ നിര്‍മ്മാതാക്കളെ അറിയിച്ചു .
എന്നാല്‍ ഈ ചിത്രം പൊളിറ്റിക്കല്‍ ബയോപിക്കുകളുടെ ചരിത്രം മാറ്റിയെഴുതാന്‍ ഉതകുന്നതാണെന്ന് അനുപം ഖേര്‍ പറയുന്നു .
Discussion about this post