ധാക്ക: ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹസീനയുടെ അവാമി ലീഗ് മുന്നിലാണ്. പാര്‍ട്ടി 250 ലധികം സീറ്റുകള്‍ നേടിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക ഫല പ്രഖ്യാപനം ഉടനുണ്ടാകും.
ഇതിനിടെ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നതായി ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി ആരോപിച്ചു. തെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമത്തില്‍ 17 പേരാണ് മരിച്ചത്.
ഭരണം തുടരാന്‍ ഷെയ്ഖ് ഹസീനയും ഭരണം പിടിച്ചെടുക്കാന്‍ മുന്‍ പ്രാധാനമന്ത്രി ഖാലിദ സിയയും തമ്മ്ിലുള്ള പോരാട്ടം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് 10 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന സിയ ജയിലില്‍ നിന്നാണ പോരാട്ടം നയിച്ചത്്. ഇത് . നാലാം തവണയാണ് ഹസീന പ്രധാനമന്ത്രിപദത്തിലെത്തുന്നത്. ഗോപാല്‍ ഗഞ്ജ് മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തിലാണ് ഹസീന ജയിച്ചത്.
Discussion about this post