വനിതാ മതില് ശബരിമല വിഷയത്തിലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വനിതാ മതില് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുക വര്‍ഗ്ഗസമരത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശബരിമലയില്‍ സ്ത്രീകളെ കയറ്രുക സര്‍ക്കാരിന്റെ അജണ്ടയല്ലെന്നും, ആരാധനാ പരിസരത്ത് പോലിസ് ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉദ്ദേശം. പല യുവതികളും പ്രതിഷേധം ഭയന്ന് മടങ്ങിയത് കൊണ്ടാണ് പോലിസ് അവരെ തിരിച്ചെത്തുച്ചതെന്നം മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകള്‍ വരരുത് എന്ന് പറയാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടിന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. ശൂരിമലയിലെ പല ആചാരങ്ങളും മുമ്പും മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്‍എസ്എസിന് ഇരട്ടത്താപ്പാണെന്നും മുഖ്യമന്ത്രി പേരെടുത്ത് പറയാതെ വിമര്‍ശിച്ചു. നവോത്ഥാന പാരമ്പര്യമുള്ള സംഘടന അയ്യപ്പ ജ്യോതിയെ പിന്തുണച്ചു. മന്നത്തിന്റെ പ്രക്ഷോഭങ്ങള്‍ ഇന്നും പ്രസക്തം. ഏതില്‍ നിന്നൊക്കെ സമദൂരം എന്ന് അവര്‍ വ്യക്തമാക്കണം.
Discussion about this post