ഓര്‍ത്തഡോക്സ് -യാക്കോബായ പള്ലി തര്ക്കത്തിലം സുപ്രിം കോടതി വിധി സഭകളുമായി സമവായ ചര്‍ച്ച നടത്തി തീര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പള്ളി മുറ്റത്ത് ഒരനിഷ്ടസംഭവം ഉണ്ടായാല്‍ അത് അതിന് ഇരയായവര്‍ക്ക് മാത്രമല്ല, അല്ലെങ്കില്‍ സഭ വിശ്വാസികള്‍ക്ക് മാത്രമല്ല വേദനിക്കുക, നമ്മുടെ സമൂഹത്തിനാകെ വേദനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ അനിഷ്ടസംഭവങ്ങളിലേക്ക് പോവാതെ നല്ല നിലയ്ക്ക് തീരണണെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായി ഇവരുടെ യോഗം വിളിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ച് കൊണ്ടിരിക്കുകയാണ്. ഒരു കൂട്ടരെ വേണോ രണ്ട് വിഭാഗക്കാരും വേണോ എന്നതെല്ലാം പിന്നീട് തീരുമാനിക്കും-മുഖ്യമന്ത്രി പറഞ്ഞു
പള്ളി തര്‍ക്കത്തില്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിക്കണമെന്ന് ഉദ്ദേശിക്കുന്നുണ്ട്. വിശദമായി അവരുമായി വിഷയം ചര്‍ച്ച ചെയ്യും. വിഷയം സമവായത്തില്‍ തീര്‍ക്കണമെന്നതാണ് സര്‍ക്കാര്‍ കാണുന്നത്. പള്ളി മുറ്റത്ത് ഒരനിഷ്ടസംഭവം ഉണ്ടായാല്‍ അത് അതിന് ഇരയായവര്‍ക്ക് മാത്രമല്ല, അല്ലെങ്കില്‍ സഭ വിശ്വാസികള്‍ക്ക് മാത്രമല്ല വേദനിക്കുക, നമ്മുടെ സമൂഹത്തിനാകെ വേദനിക്കും. അതാണ് ഇവിടെയുള്ള പ്രശ്നം. അനിഷ്ടസംഭവങ്ങളിലേക്ക് പോവാതെ നല്ല നിലയ്ക്ക് തീരണണെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായി ഇവരുടെ യോഗം വിളിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ച് കൊണ്ടിരിക്കുകയാണ്. ഒരു കൂട്ടരെ വേണോ രണ്ട് വിഭാഗക്കാരും വേണോ എന്നതെല്ലാം പിന്നീട് തീരുമാനിക്കും.
Discussion about this post