സിനിമാപ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി പ്രണവ് മോഹന്‍ലാല്‍ നായകനായ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് . ഇന്റര്‍നെറ്റ് മൂവി ഡാറ്റ ബേസിലെ റിയല്‍ ടൈം പോപ്പുലാരിറ്റി ചാര്‍ട്ട് പ്രകാരം ഇരുപത്തൊന്നാം നൂറ്റാണ്ടിനെ രണ്ടാം സ്ഥാനത്താക്കി ഒന്നാം സ്ഥാനം കയ്യാളുന്നത് രജനി ചിത്രം പേട്ടയാണ്. അജിത്ത് ചിത്രം വിശ്വാസമാണ് മൂന്നാം സ്ഥാനത്ത്. മലയാള ചിത്രമായ ഒരു അഡാര്‍ ലവ് ഒമ്പതാം സ്ഥാനത്തുണ്ട്.
ആദി യിലൂടെ അരങ്ങേറിയ പ്രണവ് നായകനായ രണ്ടാമത്തെ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പുലിമുരുകനില്‍ മോഹന്‍ലാലിന്റെ വിസ്മയകരമായ സംഘട്ടന രംഗങ്ങളുടെ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്നാണ് ഈ ചിത്രത്തിലുമുള്ളത്.വമ്പന്‍ സംഘട്ടന രംഗങ്ങള്‍ ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രണവ് മോഹന്‍ലാലിന്റെ സര്‍ഫിങ് രംഗങ്ങള്‍ക്കു ഒപ്പം ഒരു ട്രെയിന്‍ ഫൈറ്റും ഈ ചിത്രത്തിന്റെ ഭാഗം ആണ്.
ചിത്രം ജനുവരിയില്‍ തിയേറ്ററുകളില്‍ എത്തും. സംവിധായകനായ അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.
Discussion about this post