പുതുവത്സര ദിനത്തില്‍ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞതിന് പുറകെ പാചകവാതകത്തിന്റെ റീഫിലിന്റെയും വില കുറഞ്ഞു. സബ്സിഡി ഇല്ലാത്ത പാചകവാതക റീഫിലിന് 120 രൂപയാണ്് കുറഞ്ഞിരിക്കുന്നത്. ഇതോടെ സിലിണ്ടറിന് വില 809.50 രൂപയില്‍ നിന്നും 689 രൂപയിലേക്ക് താഴ്ന്നു. അതേസമയം സബ്സിഡി ഉള്ള സിലിണ്ടറിന്റെ വില 5.91 രൂപയാണ് കുറഞ്ഞത്.
ആഗോള തലത്തില്‍ പാചകവാതകത്തിന്റെ വില ഇടിഞ്ഞതാണ് വില കുറയാന്‍ കാരണം. ഇത് കൂടാതെ രൂപയുടെ മൂല്യം ഉയര്‍ന്നതും വില കുറയാന്‍ കാരണമായിട്ടുണ്ട്.
ഒരു മാസത്തില്‍ രണ്ടാം തവണയാണ് പാചകവാതക റീഫിലിന്റെ വില കുറഞ്ഞിരിക്കുന്നത്. ഇതിന് മുന്‍പ് ഡിസംബര്‍ ഒന്നിനും പാചകവാതകത്തിന്റെ വില കുറഞ്ഞിരുന്നു.
Discussion about this post