ആന്ധ്രാപ്രദേശില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ ഗോദാവരി നദിയില്‍ പതിച്ചു 21 പേര് മരിച്ചു. എട്ടു സ്ത്രീകളും ഏഴുകുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണു സംഭവം. തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ ദോലേശ്വരം അണക്കെട്ടിനു മുകളിലെത്തിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ടു നദിയിലേക്കു പതിക്കുകയായിരുന്നു. വിശാഖപട്ടണം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ തിരുപ്പതി സന്ദര്‍ശിച്ചു മടങ്ങിവരികയായിരുന്നു.
Discussion about this post