പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം സിനിമയാക്കുന്നു. ബോളിവുഡ് നടന് വിവേക് ഒബറോയ് ആയിരിക്കും ചിത്രത്തില്‍ മോദിയായി വരിക. ചിത്രത്തിന്റെ തയ്യാറെടുപ്പുകള്‍ ഈ വര്‍ഷം തന്നെ തുടങ്ങുന്നതായിരിക്കും. ചിത്രം സംവിധാനം ചെയ്യുന്നത് ഒമുംഗ് കുമാറായിരിക്കും. ഇദ്ദേഹം ‘മേരി കോം’, ‘സരബ്ജിത്’ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ചായക്കടക്കാരനില്‍ നിന്നും പ്രധാനമന്ത്രിയായി മാറിയ നരേന്ദ്ര മോദിയെപ്പറ്റിയുള്ള ചിത്രം ചിത്രീകരിക്കുന്നത് ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഡല്‍ഹി എന്നിവടങ്ങളിലായിരിക്കും. അതേസമയം ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ ഒന്നര വര്‍ഷമായി ചിത്രത്തിന്റെ തിരക്കഥയുടെ പ്രവര്‍ത്തനത്തിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍.
Discussion about this post