ഇന്ത്യന്‍ ഉപഭൂഖണ്ഡം മുഴുവന്‍ ഹിന്ദു രാഷ്ട്രമാണെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്. മഥുരയില്‍ ആര്‍എസ്എസ് പ്രവര്‍ത്തരുടെ പരിശീലന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പാക്കിസ്ഥാനും ബംഗ്ലാദേശും അടങ്ങുന്ന ഭാരതം ഒറ്റ ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന സത്യം തള്ളിക്കളയാനാകില്ല എന്നും അദ്ദേഹം പറഞ്ഞു.
ചിലര്‍ തങ്ങള്‍ ഹൈന്ദവരാണെന്ന് പറയുന്നു മറ്റു ചിലര്‍ ഇന്ത്യക്കാരെന്നും ആര്യന്മാരാണെന്നും ചിലര്‍ വിഗ്രഹാരാധനയില്‍ വിശ്വസിക്കുന്നല്ലെന്നും പറയുന്നു. എന്നാല്‍ ഇന്ത്യയെ ഒറ്റ രാഷ്ട്രമായി കണക്കാക്കുമ്പോള്‍ ഈ വ്യത്യാസങ്ങള്‍ ഉണ്ടാകില്ല. അറബികള്‍ ‘സ’ എന്ന അക്ഷരം ‘ഹ’ എന്നാണ് ഉച്ചരിക്കുന്നത്. അതിനാല്‍ ഇന്ത്യയിലുണ്ടായിരുന്ന സിന്ധു നദിയെ ഹിന്ദു എന്നാണ് അവര്‍ വിളിച്ചത്. ഈ പ്രദേശത്താണ് ഇന്നത്തെ പാക്കിസ്ഥാന് സ്ഥിതി ചെയ്യുന്നത്. ഇതേ പാക്കിസ്ഥാന് വിഭജിച്ചാണ് ബംഗ്ലാദേശ് രൂപീകൃതമാകുന്നത്. ഇത്തരത്തില്‍ വിഭജിക്കപ്പെട്ടതുകൊണ്ടു മാത്രം ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ പൗരത്വം വ്യത്യസ്തമാണ്. എന്നാല്‍ അപ്പോഴും അവര്‍ ഹിന്ദു രാഷ്ട്രത്തില്‍ തന്നെയാണ് തുടരുന്നത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഹിന്ദുസ്ഥാന്‍ എന്നാണ് ഈ പ്രദേശത്തിന്റെ പേര്. അതിനാല്‍ ഇവിടെ ജീവിക്കുന്നവര്‍ ഹൈന്ദവരാണ് എന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരോട് മോഹന്‍ ഭഗവത് ആവശ്യപ്പെട്ടു.ആര്‍എസ്എസിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും അടിത്തറ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post