പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് വയസ്സുക്കാരി ഉള്‍പ്പടെ ഏഴുപേര്‍ മരിച്ചു . പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സീലിംഗ് ഫാന്‍ നിര്‍മ്മാണശാലയിലായിരുന്നു അപകടമുണ്ടായത് . അപകടത്തില്‍ എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു .
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് അപകടമുണ്ടായതായി വിവരം ലഭിച്ചത് . ഉടന്‍ തന്നെ അഗ്നിശമന സേനയുടെ വാഹങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതായി പോലീസ് പറയുന്നു . സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് കെട്ടിടം തകര്‍ന്ന് വീണതാണ് മരണനിരക്ക് ഉയരാന്‍ കാരണം .
കെട്ടിടത്തിലേക്കുള്ള വഴി ഇടുങ്ങിയത് ആയതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി . മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാതെ ആയിരുന്നു ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത് .
Discussion about this post