കോപ്പ അമേരിക്കന്‍ ചാമ്പ്യന്മാരാകാനുള്ള മോഹവുമായിറങ്ങിയ അര്‍ജന്റീനയെ പരാഗ്വെ സമനിലയില്‍ തളച്ചു. ഗ്രൂപ്പ് ബിയിലെ രണ്ടാം പോരാട്ടത്തില്‍ പരാഗ്വെയ്ക്കെതിരെ അര്‍ജന്റീന 2-2 ന്റെ സമനില വഴങ്ങി. പകരക്കാരനായിറങ്ങിയ ലൂകാസ് ബാറിയോസ് 90-ാം മിനിറ്റില്‍ നേടിയ ഗോളാണ് അര്‍ജന്റീനയുടെ വിജയ പ്രതീക്ഷകള്‍ തട്ടിയെടുത്തത്. മത്സരത്തില്‍ രണ്ടു ഗോളിനു പിന്നില്‍ നിന്ന ശേഷമായിരുന്നു പരാഗ്വെയുടെ തിരിച്ചുവരവ്.മൂന്ന് പോയിന്റുമായി ഉറുഗ്വെയാണ് ഗ്രൂപ്പ് ബിയില്‍ ഒന്നാമത്. ഒരു പോയിന്റ് വീതം നേടിയ അര്‍ജന്റീനയും പരാഗ്വെയും രണ്ടാം സ്ഥാനത്താണ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഉറുഗ്വെയോടു പരാജയപ്പെട്ട ജമൈക്കയാണ് ഗ്രൂപ്പില്‍ അവസാനസ്ഥാനത്ത്.
Discussion about this post