ചൈനയുമായുള്ള യു.എസിന്റെ ബന്ധം വഷളാകുന്നുവെന്ന് സൂചിപ്പിച്ചുകൊണ്ട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ചൈനീസ് സൈന്യത്തോട് യുദ്ധത്തിന് തയ്യാറായിരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. പുതിയ കാലഘടത്തിന് അനുയോജ്യമായ രീതിയിലുള്ള യുദ്ധതന്ത്രങ്ങള്‍ സൈന്യം ഉപയോഗിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശം നല്കി. ഇത് കൂടാതെ അത്യാഹിത ഘട്ടങ്ങളില്‍ വേഗത്തില്‍ നീക്കങ്ങള്‍ നടത്താനും സംയുക്തമായി നടത്തുന്ന പ്രക്രിയകള്‍ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഷി ജിന്‍പിങ് ഇക്കാര്യങ്ങള്‍ നിര്‍ദ്ദേശിച്ചത്.
യു.എസും ചൈനയുമായുള്ള വ്യാപാര യുദ്ധം നിലനില്‍ക്കുന്നതിന് പിന്നാലെ തായ്വാന് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇരു രാജ്യങ്ങളും ശ്രമിക്കുന്നത് മൂലമാണ് ഷി ജിന്‍പിങ് ഇത്തരത്തിലൊരു പ്രസ്താവന ഇറക്കിയത്. ഒരു ശതകമായി കാണാത്ത തരത്തിലുള്ള വ്യത്യാസങ്ങളാണ് ലോകം ഇപ്പോള്‍ കാണുന്നതെന്നും വികസനം കൈവരിക്കാന്‍ പറ്റിയ ഒരു അവസരമാണ് ചൈനയുടെ പക്കലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
തായ്വാനെ ചൈനയുടെ ഭാഗമാക്കണമെന്നാണ് ചൈനയുടെ വാദം. എന്നാല്‍ തായ്വാന്റെ സുരക്ഷയ്ക്ക് വേണ്ടി യു.എസ് പ്രതിജ്ഞാബദ്ധരാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഏഷ്യാ റീഅഷ്വറന്‍സ് ഇനീഷ്യേറ്റീവ് ആക്റ്റില്‍ പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ടിരുന്നു.
Discussion about this post