അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി അംഗീകരിച്ച് നിയമസഭപ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ കേന്ദ്രം നിയമനിര്‍മാണം നടത്തണം. അതേസമയം ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിയെ കാണില്ലെന്നും അദ്ദേഹം പറഞ്ഞു.
ശരിയായ കാര്യങ്ങള്‍ പറയുന്നവരെ സംഘിയാക്കാനാണ് സിപിഎം ശ്രമം. എം.കെ. മുനീറിനെയും തന്നെയും സംഘിയാക്കി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ശബരിമല യുവതീപ്രവേശനസെല് തുറന്നിരിക്കുകയാണ്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ജാതിപ്രയോഗം നടത്തിയത് ദൗര്‍ഭാഗ്യകരമാണ്. സിപിഎമ്മിന്റെ ദുര്യോഗമാണിത്. രമേശ് എന്‍എസ്എസ് ഡെപ്യൂട്ടി സെക്രട്ടറിയെപ്പോലെയെന്നായിരുന്നു കോടിയേരിയുടെ ആരോപണം. വനിതാമതിലില്‍ പങ്കെടുത്തവരെല്ലാം സര്‍ക്കാരിന് എതിരാണെന്നും പങ്കെടുത്തത് 12ലക്ഷം പേര് മാത്രമാണെന്നും രമേശ് ചെന്നിക്കല ആരോപിച്ചു.
Discussion about this post