വി മുരളീധരന് എംപിയുടെ തറവാട് വീടിന് നേരെ ആക്രമണം നടത്തിയ കേസില്‍ ഒരു സിപിഎം പ്രവര്ത്തകന് അറസ്റ്റിലായി. ജിതേഷ് എന്ന സിപിഎം പ്രവര്‍ത്തകനാണ് പിടിയിലായത്. ഒരാള്‍ കൂടി അറസ്റ്റിലാവാനുണ്ട് എന്നാണ് പോലിസ് പറയുന്നു. വി.മുരളീധരന് എംപിയുടെ തലശേരിയിലെ തറവാട് വീടിനു നേരെയാണ് ബോംബേറുണ്ടായത്. എരഞ്ഞോളി വാടിയില്‍ പീടികയിലെ വീട്ടിന് നേരെയാണ് ബോംബേറുണ്ടായത്. വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം.
അതേസമയം എ.എന്‍ ഷംസീറിന്റെ വീട്ടിന് നേരെ നടന്ന ബോംബാക്രമണത്തിലെയും, പി ശശിയുടെ വീടിന് നേരെ നടന്ന ആക്രമത്തിലെയും പ്രതികളെ സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ലെന്നാണ് പോലിസ് പറയുന്നത്.ഷംസീറിന്റെ വീട് നേരെയുള്ള ആക്രമണത്തില്‍ പങ്കില്ലെന്ന് ബിജെപി അറിയിച്ചിരുന്നു. മനപൂര്‍വ്വം സംര്ഷമുണ്ടാക്കാന് സൃഷ്ടിക്കപ്പെട്ടതാണ് ഈ ആരോപണമെന്നാണ് വിശദീകരണം.
ഇതിനെ ഇന്നലെയും കണ്ണൂരില്‍ സംഘര്‍ഷം തുടരുകയാണ്. യുവമോര്‍ച്ച പ്രവര്ത്തകന് രവീന്ദ്രന്റെ വീടിന് നേരെ ഇന്നലെ രാത്രി ആക്രമണമുണ്ടായി. പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
കോഴിക്കോട് പേരാമ്പ്രയില്‍ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം നടത്തിയ കേസില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി അറസ്റ്റിലായി. പേരാമ്പ്ര ലോക്കല്‍ സെക്രട്ടറി മാണിക്കോട് അതുല്ദാസാണ് അറസ്റ്റിലായത്.
പേരാമ്പ്രയിലാണ് മുസ്ലിം പള്ളിക്ക് നേരെ ആക്രമണം നടന്നത്. വര്‍ഗ്ഗീയ കലാപവും സംഘര്‍ഷവും ഉണ്ടാക്കുകയായിരുന്നു സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ലക്ഷ്യമെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്.
വ്യാഴാഴ്ചത്തെ ഹര്‍ത്താലിനിടെയാണ് പേരാമ്പ്ര ടൗണ്‍ ജുമാ മസ്ജിദിന് നേരെ ആക്രമണം ഉണ്ടായത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തകര്‍ത്തെന്ന പ്രചരണം വസ്തുതാവിരുദ്ധമെന്ന് ഡി.വൈ.എഫ്.ഐ.നേതാക്കള്‍ പറഞ്ഞതിന് പിന്നാലെയാണ് അറസ്റ്റ്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐല്ലേറ് നടത്തുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങളില്‍ ആക്രമണം വ്യക്തമായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്. ഡി.വൈ.എഫ്.ഐ മേഖല കമ്മറ്റിയംഗമാണ് അതുല്‍ദാസ്.
Discussion about this post