പത്തനംതിട്ട: ശബരിമലയില്‍ യുവതി പ്രവേശനം നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ നടത്തിയ വനിതാമതിലിനെ ചൊല്ലി എസ്എന്‍ഡിപി യോഗത്തില്‍ പൊട്ടിത്തെറിയും രാജിയും തുടരുന്നു. വനിതാമതിലിനെയും സര്‍ക്കാരിനെും പിന്തുണച്ചതില്‍ പ്രതിഷേധിച്ച് റാന്നി യൂണിയന് ചെയര്മാന് ശ്രീപാദം ശ്രീകുമാറാണ് രാജിവച്ചത്. വനിതാ മതിലില്‍ പങ്കെടുക്കുന്നതിനെതിര യൂണിയന് അംഗങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. യൂണിയന് കമ്മിറ്റിയിലെ രണ്ടു പേര് മാത്രമാണ് വനികാ മതിലിനെ അനുകൂലിച്ചത്. ഈ രണ്ടുപേര്‍ മാത്രമാണ് വനിതാ മതിലിന് പോയതെന്നും അദ്ദേഹം പറഞ്ഞു. വനിതാ മതിലിനെതിരെ പ്രീതിനടേശന്‍ രംഗത്ത് വന്നത് സമുദായ അംഗങ്ങളുടെ പ്രതിഷേധത്തെ ഭയന്നാണെന്നും അദ്ദേഹം പറയുന്നു.
നേരത്തെ നിരവധി യൂണിയന് ഭാരവാഹികള്‍ വനിതാ മതിലിന് എതിരെ രംഗത്തെത്തിയിരുന്നു. വനിതാ മതിലിനെ തള്ളി പ്രീതി നടേശന് രംഗത്തെത്തിയതോടെ പരിപാടിയില്‍ നേതൃത്വത്തിന്റെ ഭീഷണി മൂലം പങ്കെടുത്ത വനിത അംഗങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്. ഇപ്പോള്‍ സ്വന്തം വിശ്വാസത്തെ മറികടന്ന് ഇഷ്ടമില്ലാതിരുന്നിട്ടും മതിലില്‍ അണിനിരന്ന ഞങ്ങള്‍ ആരായി എന്നാണ് ഇവരുടെ ചോദ്യം.
സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ എസ്എന്‍ഡിപിയില്‍ നിന്ന് ശക്തമായ എതിര്‍പ്പാണ് ഉയരുന്നത്. ഈ വിഷയത്തില്‍ എന്‍എസ്എസ് എടുത്ത നിലപാടാണ് യോഗവും സ്വീകരിക്കേണ്ടത് എന്നാണ് ഇവരുടെ അഭിപ്രായം. ഇനിയും അത് വെള്ളാപ്പള്ളി നടേശന് തിരിച്ചറിയാത്തതില്‍ വേദനയുണ്ടെന്നും അവര്‍ പറയുന്നു. മൈക്രോ ഫിനാന്‍സ് പോലുള്ള പദ്ധതികളില്‍ അംഗമായതിനാല്‍ പലര്‍ക്കും പരസ്യമായി പ്രതികരിക്കാനാവാത്ത അവസ്ഥയാണ്. എന്നാലും സിപിഎമ്മിനോടൊപ്പം ഇനിയില്ല എന്ന നിലപാട് പലരും പ്രകടിപ്പിക്കുന്നു.
https://braveindianews.com/05/01/193327.php
അയ്യപ്പ ജ്യോതിയില്‍ ഭൂരിപക്ഷം സംഘടന അംഗങ്ങളും അണി നിരന്നിരുന്നു. അതിന് പിറകെ നേതാക്കളുടെ ഭീഷണിയെ തുടര്‍ന്ന് വനിതാ മതിലിലും പങ്കെടുക്കേണഅടി വന്നു. വനിതാ മതിലിന്റെ പിറ്റേ നാള് രണ്ട് യുവതികളെ ശബരിമലയില്‍ കയറ്റി സര്‍ക്കാര്‍ എസ്എന്‍ഡിപിയെ ചതിച്ചുവെന്നാണ് പരക്കെയുള്ള ആക്ഷേപം. വിശ്വാസികളുടെ സമരത്തിന് വെള്ളാപ്പള്ളി നടേശന് പരസ്യ പിന്തുണ പ്രഖ്യാപിച്ചില്ലെങ്കില്‍ ഹിന്ദു സമരത്തെ നിരീശ്വരവാദികള്ക്കായി ഒറ്റിയ നേതാവ് എന്ന പേരില്‍ അദ്ദേഹം വലിച്ചെറിയപ്പെടുമെന്നും പ്രതിഷേധമുള്ള എസ്എന്‍ഡിപി നേതാക്കള്‍ പറയുന്നു.
Discussion about this post