ദാരിദ്രരേഖയ്ക്ക് താഴെയുള്ള സ്ത്രീകള്‍ക്ക് എല്‍പിജി കണക്ഷന് നല്‍കുന്നതിനായിട്ടുള്ള പദ്ധതിയായ ഉജ്ജ്വല യോജന പദ്ധതി വ്യാപിപ്പിക്കുന്നു . ഏവര്‍ക്കും ഗ്യാസ് കണക്ഷന് ലഭ്യമാക്കാനാണ് പദ്ധതി . ഇതിനായി നിക്ഷേപം നല്‍കേണ്ട ആവശ്യകതയില്ല .
സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്നവര് റേഷന്‍കാര്‍ഡ് , ആധാര്‍ എന്നിവയ്ക്ക് ഒപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നല്കിയാല് ഗ്ലാസ് കണക്ഷന് ലഭ്യമാക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് അസിസ്റ്റന്റ് മാനേജര്‍ മധു ബാലാജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു .
റേഷന്‍ കാര്‍ഡ് ബിപിഎല്‍ അല്ലെങ്കില്‍ പോലും ഗ്യാസ് കണക്ഷന് ലഭ്യമാകും . വീട്ടില്‍ മറ്റൊരു ഗ്യാസ് കണക്ഷന് ഉണ്ടായിരിക്കരുത് . ഇത് വഴി വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്കും പദ്ധതിയുടെ പ്രയോജനം വിനിയോഗിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .
Discussion about this post