ശബരിമല നിരീക്ഷണ സമിതിയെ രൂക്ഷമായി വിമര്‍ശിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സര്‍ക്കാരിന് വേണഅടി പത്തനംതിട്ട എസ്പി നാരായണന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷക സമിതിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തുന്നത്. സമിതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെയും, അവരുടെ ശബരിമലയിലെ നിര്‍ദ്ദേശങ്ങളെയും സത്യവാങ്മൂലത്തില്‍ വിമര്‍ശിക്കുന്നുണ്ട്.
ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കുന്നത് മറ്റ് ഭക്തരുടെ സുരക്ഷയെ ബാധിക്കുമെന്ന് സമിതി ഹൈക്കോടതിയെ അറിയിച്ചിരുന്നു, എന്നാല്‍ ഈ കണ്ടെത്തല്‍ ൃസുപ്രിം കോടതി വിധിയുടെ ലംഘനമാണ്. അത് കോടതിയലക്ഷ്യം കൂടിയാണെന്ന് സര്‍ക്കാര്‍ പറയുന്നു. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി അക്രമസംഭവങ്ങളാണ് സന്നിധാനത്തും മറ്റും ഉണ്ടായത്. സമിതി റിപ്പോര്‍ട്ടില്‍ ഇതേ കുറിച്ച് കാര്യമായ പരാമര്‍ശങ്ങള്‍ ഇല്ല. യുവതി പ്രവേശം നടന്നപ്പോള്‍ സന്നിധാനത്ത് ചിലര്‍ നിയമം കയ്യിലെടുത്തതിനെ കുറിച്ച് മൗനം പാലിക്കുകയാണ്. സമിതിയ്ക്ക് തത്സമയം തീരുമാനമെടുക്കാനുള്ള അധികാരം ഉണ്ട് പോലിസിനും ദേവസ്വം ബോര്‍ഡിനും തത്സമയം നിര്‍ദ്ദേശം നല്കാന് കഴിയും. അതില്‍ നിന്നെല്ലാം അവര്‍ ഒളിച്ചോടുകയാണ്. മനീതി സംഘം വന്നപ്പോള്‍ സമിതിയ്ക്ക് ആ സമയം തന്നെ ഇടപെടാമായിരുന്നു. അതുണ്ടായില്ല. മനീതി സംഘത്തിന് പോലിസ് സുരക്ഷ നല്‍കേണ്ട സാഹചര്യമുണ്ടായിരുന്നു. പലയിടത്തും ഇവര്‍ക്കെതിരെ അക്രമം നടന്നു. ഇതില്‍ കേസുകള്‍ എടുത്തിട്ടുണ്ട്.. അവരുടെ ജീവന് സംരക്ഷിേേക്കണ്ട സാഹചര്യമുണ്ടായിരുന്നു. സുപ്രിംകോടതി വിധി പ്രകാരം ദര്‍ശനത്തിന് എത്തിയവരാണ് അവര്‍. സുപ്രിംകോടതി വിധി നടപ്പാക്കാന്‍ എല്ലാവര്ക്കും ബാധ്യതയുണ്ട്. അതിനാല്‍ സ്പൈഷ്യല്‍ ഡ്യൂട്ടി ഓഫീസറാണ് അവരെ സ്വകാര്യ വാഹനത്തില്‍ പമ്പയിലേക്ക് വിട്ടത്. ഇത്തരം കാര്യങ്ങള്‍ മറച്ചുവെച്ചാണ് സമിതി സ്വകാര്യ വാഹനം പമ്പയിലേക്ക് കടത്തിവിട്ടതിനെ വിമര്‍ശിച്ചത്
ഭക്തര്‍ക്ക് സൗകര്യം ഒരുക്കാനായി സമിതി നല്കിയ നിര്‍ദ്ദേശങ്ങള്‍ പലതും അപ്രായോഗികമെന്ന ആരോപണവും സര്‍ക്കാര്‍ നടത്തുന്നു. വാഹന പാര്‍ക്കിംഗിനായി നിരീക്ഷണ സമിതി നിര്‍ദ്ദേശിച്ച സ്ഥലങ്ങളൊന്നും അതിന് പറ്റുന്നതല്ല.സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു
Discussion about this post