ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ശബരിമലയില്‍ വെളുപ്പിന് യുവതികള്‍ ദര്‍ശനം നടത്തിയത് ഗൂഢ അജണ്ടയുണ്ടായിരുന്നോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. സര്‍ക്കാരിന് പ്രത്യക അജണ്ടയുള്ളതായി ആരോപിക്കുന്നില്ല, അന്നാല്‍ അവിടെ വന്നവര്‍ക്ക് അതുണ്ടായിരുന്നോ എന്ന് സര്‍ക്കാര്‍ അറിയണം. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട 15 ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.
മനീതി സംഘത്തെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തി വിട്ടതും ഹൈക്കോടതി വിമര്‍ശനത്തിന് ഇടയാക്കി. ആരാണ് ഇത്തരമൊരു അനുമതി നല്‍കിയത്. ഇത് കോടതിയലക്ഷ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഏന്ത് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായായാലും കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട് എന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ മനീതി സംഘത്തെ കടത്തിവിട്ടില്ലെങ്കില്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നും സര്‍ക്കാര്‍ പറയുന്നു. ഇതില്‍ പൊരുത്തക്കേടില്ലേയെന്നും കോടതി ചോദിച്ചു.
നിലയ്ക്കലില്‍ കേന്ദ്രമന്ത്രിയുടേയും, ഹൈക്കോടതി ജഡ്ജിയുടേയും വാഹനങ്ങള്‍ വരെ തടഞ്ഞിരുന്നു. നിലയ്ക്കലില്‍ നി്നന് പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടരുത് എന്ന് ഹൈക്കോടതി ഉത്തരവ് ഇല്ല എന്ന് സര്‍ക്കാര്‍ പറയുന്നു. ഉത്തരവില്ല എങ്കില്‍ അതും ഉണ്ടെങ്കില്‍ എന്ത് കൊണ്ട് അത് ലംഘിച്ചുവെന്നും വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്കി.
രണ്ട് യുവതികളെ വെളുപ്പിന് കൊണ്ടു പോയി ദര്‍ശനം നടത്തിയത് വ്യക്തമായി പരിശോധിക്കേണ്ടതാണ്. ആര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ നിഗൂഡ അജണ്ടയുണ്ടോ. സര്‍ക്കാരിന് ഉണ്ട് എന്ന് പറയുന്നില്ല പക്ഷേ മറ്റുള്ളവര്‍ക്ക് അതുണ്ടോ എന്ന് സര്‍ക്കാര്‍ അറിയണം. ഹൈക്കോടതി ഉത്തരവിന് ശേഷം ശബരിമലയില്‍ ഭക്തര്‍ കൂടുതലായി എത്തിയിരുന്നു. എന്നാല്‍ ,സമകാലികമായി ഉണ്ടായ ചില സംഭവങ്ങള്‍ വീണ്ടും കാര്യങ്ങള്‍ മോശമാക്കി.ശബരിമല ആര്‍ക്കും പ്രതിഷേധിക്കാനുള്ള വേദിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹര്‍ജികള്‍ ഇനി മണ്ഡലമാസം കഴിഞ്ഞ് പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളിയതും സര്‍ക്കാരിന് തിരിച്ചടിയായി. വ്യാഴാഴ്ച ഹര്ഡജി പരിഗമിക്കുമ്പോള്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനും കോടതി ഉത്തരവിട്ടു.
Discussion about this post