സര്‍ക്കാര്‍ നിരീക്ഷണങ്ങളെയും ഇന്റര്‍നെറ്റ് സേവനദാതാക്കളേയും മറികടക്കാനായി ഉപയോഗിക്കുന്ന വിപിഎന്‍ , പ്രോക്സി വെബ്സൈറ്റുകള്‍ റിലയന്‍സ് ജിയോ ബ്ലോക്ക് ചെയ്യാന്‍ ഒരുങ്ങുന്നു .
കോടതി- സര്‍ക്കാര്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് നിലനില്‍ക്കുന്ന വെബ്സൈറ്റുകള്‍ ഉപയോഗിക്കുന്നതിനാണ് ഇത്തരം നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുന്നത് . ഇത്തരം സംവിധാനങ്ങളെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തുന്നതിനാണ് ജിയോ നീക്കം ആരംഭിച്ചിരിക്കുന്നത് .
പ്രമുഖമായ പ്രോക്സി വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടതായി നിരവധിയാളുകള്‍ ടെക്നോളജി സംബന്ധമായ ഫോറംസില് സ്ഥിതീകരിച്ച് മുന്നോട്ടു വന്നിട്ടുണ്ട് . വരും ദിവസങ്ങളില്‍ ഇത്തരത്തിലുള്ള കൂടുതല്‍ പ്രോക്സി സര്‍വീസുകള്‍ ജിയോ വിലക്ക് ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് കണക്കുക്കൂട്ടല്‍ . ജിയോയ്ക്ക് പുറകെ മറ്റു സേവനദാതാക്കളും വിലക്കിലേക്ക് കടക്കുമോയെന്ന ആശങ്കയിലാണ് കുബുദ്ധികള്‍ .
Discussion about this post