ദേശീയ പണിമുടക്ക് ജനജീവിതത്തെ സ്തംഭിപ്പിച്ച് കേരളത്തില്‍ രണ്ടാംദിവസത്തിലേക്ക് കടന്നതോടെ കേരളത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ കടകള്‍ ബലമായി സമരക്കാര്‍ അടപ്പിച്ചിരുന്നു. ഇതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തെത്തിയിരുന്നു. ഇന്ന് ഒന്നിച്ചണി നിരന്ന് കടകള്‍ തുറക്കാനാണ് വ്യാപാരികളുടെ തീരുമാനം.
മലപ്പുറത്ത് കടകളെല്ലാം ഇന്ന് തുറന്നിട്ടുണ്ട്. കോഴിക്കോടും കടകള്‍ തുറന്നു. മിഠായിത്തെരുവിലെ കടകള്‍ പോലിസ് സുരക്ഷയില്‍ രാവിലെ മുതല്‍ തുറന്നിട്ടുണ്ട്. നഗരപ്രദേശങ്ങളില്‍ മിക്കയിടത്തും കടകള്‍ തുറന്നിട്ടുണ്ട്. ഓട്ടോറിക്ഷകളും, ചില ടാക്സികളും ഓടുന്നുണ്ട്.
ട്രെയിന്‍ തടഞ്ഞ് ഇന്നും ജനജീവിതം സ്തംഭിപ്പിക്കാന്‍ തന്നെയാണ് ട്രേഡ് യൂണിയനുകളുടെ തീരുമാനം. വിനോദസഞ്ചാരമേഖലയേയും പണിമുടക്ക് കാര്യമായി ബാധിച്ചു. നിര്‍മ്മാണ മേഖല സ്തംഭനാവസ്ഥയിലാണ്. കോടികളുടെ നഷ്ടമാണ് 48 മണിക്കൂര്‍ പണിമുടക്ക് കൊണ്ട് സംസ്ഥാനത്തിന് ഉണ്ടായത്.
Discussion about this post