ഈ വരുന്ന മാര്‍ച്ചോടെ ഒട്ടുമിക്ക മൊബൈല്‍ വാലറ്റു കമ്പനികളുടെയും പ്രവര്‍ത്തനം നിലയ്ക്കാന്‍ സാധ്യത . ഫെബ്രുവരി മാസം അവസാനത്തോടെ ഉപഭോതാക്കളുടെ കെ.വൈ.സി വെരിഫിക്കേഷന് പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം റിസര്‍വ് ബാങ്ക് നല്‍കിയിരുന്നു . എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു കാര്യം നിയമബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ കമ്പനികള്‍ക്ക് സാധിക്കില്ലെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ട് .
2017 ല്‍ റിസര്‍വ് ബാങ്ക് കെ.വൈ.സി വെരിഫികേഷന് നടത്തണമെന്ന നിര്‍ദേശം നല്‍കിയിരുന്നു എന്നാല്‍ മിക്ക കമ്പനികളും ഇനിയും ബയോമെട്രിക് – ഫിസിക്കല്‍ വെരിഫികേഷന് പൂര്‍ത്തിയാക്കിയിട്ടില്ല . ഉപയോക്താക്കളുടെ എണ്ണത്തില്‍ വളരെ കുറച്ചു ശതമാനം ആളുകളുടെ മാത്രമേ ഇത്തരത്തില്‍ വിവരങ്ങള്‍ സമാഹരിക്കാന്‍ കമ്പനികള്‍ക്ക് കഴിഞ്ഞിട്ടുള്ളൂ . അതിനാല്‍ തന്നെ 95 ശതമാനത്തിലേറെ മൊബൈല്‍ വാലറ്റുകളുടെ പ്രവര്‍ത്തനം മാര്‍ച്ച് അവസാനത്തോടെ നിലയ്ക്കുമെന്ന് കമ്പനിയുമായി അടുപ്പമുള്ള ഉദ്യോഗസ്ഥര്‍ പറയുന്നു .
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കെ.വൈ.സി വേരിഫിക്കേഷന് അധാര് വഴി വിവരങ്ങള്‍ ശേഖരിക്കുന്നത് തടസ്സപ്പെട്ടിരിക്കുകയാണ് . എന്നാല്‍ ഇതിനു ബദലായി വിവരങ്ങള്‍ ശേഖരിക്കുന്നതിന് കൃത്യമായ നിര്‍ദേശം ആര്‍ബിഐ നല്‍കിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വാദിക്കുന്നു .
Discussion about this post