അതെ..ഇന്ത്യയിലെ വനിതകള്‍ ബഹിരാകാശത്തേയ്ക്ക് തന്നെ പോകുകയാണ്. ഐ എസ് ആര് ഓയുടെ അഭിമാനമായ ഗഗന്യാന് പദ്ധതിയ്ക്ക് ബഹിരാകാശയാത്രികയായി ഒരു സ്ത്രീയെ തിരഞ്ഞെടുക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ഇസ്രോ ചെയര്മാന് ഡോക്ടര്‍ കെ ശിവന് പറഞ്ഞു.
”തീര്‍ച്ചയായും നാം വനിതകള്‍ കൂടി ഗഗനചാരികളായി ഉണ്ടായിരിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്നുണ്ട്. ഗഗന്യാന് പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ നമ്മുടെ പ്രധാനമന്ത്രി പറഞ്ഞത് പ്രത്യേകം ഓര്‍ക്കണം.ഭാരതത്തിന്റെ ഒരു പുത്രനോ പുത്രിയോ എന്നാണ് അദ്ദേഹം പറഞ്ഞത്. വനിതകള്‍ കൂടി ആദ്യത്തെ ബഹിരാകാശപേടകത്തിലുണ്ടായിരിയ്ക്കുക എന്നത് വലിയ ആഗ്രഹമാണ്. കാര്യങ്ങള്‍ തീരുമാനത്തിലാകുന്നതേയുള്ളൂ. ആള്‍ക്കാരെ ഇതുവരെ തിരഞ്ഞെടുത്ത് കഴിഞ്ഞിട്ടില്ല.ഡോക്ടര്‍ കെ ശിവന് അറിയിച്ചു.
വ്യോമസേനയും ഇസ്രോയും സംയുക്തമായായിരിയ്ക്കും ഗഗനചാരികളെ തിരഞ്ഞെടുക്കുക. ആദ്യത്തെ ദൗത്യത്തില്‍ അതില്‍ക്കൂടുതല്‍ ആള്‍ക്കാരെ അയയ്ക്കാന്‍ ഉദ്ദേശമില്ല.വ്യോമസേനയില്‍ നിന്ന് പത്ത് പേരെ ഇപ്പോള്‍ത്തന്നെ തിരഞ്ഞെടുത്ത് ഒന്നരക്കൊല്ലത്തെ പരിശീലനം നല്‍കുകയാണെന്ന് ഡോക്ടര്‍ കെ ശിവന് പറഞ്ഞു. റഷ്യ ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെല്ലാം പരിശീലനത്തില്‍ സഹകരിയ്ക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഗഗന്യാന് പദ്ധതിയുടെ ആദ്യഘട്ടമായി പത്തുപേരടങ്ങുന്ന ഒരു കാര്യനിര്‍വഹണസമിതിയെ നിര്ണ്ണയിയ്ക്കുകയാണ് ആദ്യമായി ചെയ്യേണ്ടതെന്നും അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ആ സമിതിനിര്ണ്ണയം പൂര്‍ത്തിയാകുമെന്നും ഡോക്ടര്‍ കെ ശിവന് അറിയിച്ചു.
Discussion about this post