ബെയ്ജിംഗ്: ലോക പൈതൃക പട്ടികയിലിടം നേടിയ 1000 കൈകളുള്ള ‘ക്വാന്‍ഷോ ഗ്വാനിയാന്‍’ ബുദ്ധപ്രതിമ സഞ്ചാരികള്‍ക്കായി ചൈന തുറന്ന് കൊടുത്തു. ഏഴ് വര്‍ഷങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് ശേഷമാണ് സിന്ചുങ് പ്രവിശ്യയിലെ ദാസു പ്രദേശത്ത് ശില്‍പ്പം വീണ്ടും സഞ്ചാരികള്‍ക്കായി തുറന്നത്. എട്ടുനൂറ്റാണ്ട് പഴക്കമുള്ള പ്രതിമയുടെ നവീകരണത്തിനായി 60 മില്യണ്‍ യുവാന്‍ ചൈന ചെലവഴിച്ചിരുന്നു.
പ്രതിമയിലെ 830 കൈകളും 227 ഉപകരണങ്ങളും മാറ്റിസ്ഥാപിക്കാനായി 10 ലക്ഷം സ്വര്‍ണ പാളികളാണ് വേണ്ടിവന്നത്. 7.7 മീറ്റര്‍ ഉയരവും 12.5 മീറ്റര്‍ വീതിയുമുള്ള പ്രതിമ അമ്പത് വര്‍ഷത്തോളം മങ്ങലേല്ക്കാതെ നിലനില്‍ക്കുമെന്ന് ഗവേഷകന് സ്വാങ് ചങ്ഫ പറഞ്ഞു.
Discussion about this post