മനുഷ്യനെ ബഹിരാകാശത്തെത്തിക്കുക എന്ന സ്വപ്ന പദ്ധതിയായ ‘ഗഗന്യാന്’ 2021ല്‍ നടക്കുമെന്ന് ഐ.എസ്.ആര്.ഒ തലവന്‍ കെ.ശിവന് വ്യക്തമാക്കി. ഈ ദൗത്യം ഐ.എസ്.ആര്.ഒയുടെ ചരിത്രത്തില്‍ ഒരു വഴിത്തിരിവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ്.ആര്.ഒയുടെ ശ്രമം വിജയകരമാവുകയാണെങ്കില്‍ സ്വതന്ത്രമായി മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. നിലവില്‍ റഷ്യ (സോവിയറ്റ് യൂണിയന്), യു.എസ്, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് സ്വതന്ത്രമായി മനുഷ്യരെ ബഹിരാകാശത്തെത്തിച്ചത്.
2018ലെ സ്വാതന്ത്ര ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ‘ഗഗന്യാന്’ പദ്ധതിയെപ്പറ്റി ആദ്യമായി വിവരിച്ചത്. മൂന്ന് ഇന്ത്യക്കാരെയാണ് ഈ പദ്ധതിയിലൂടെ ബഹിരാകാശത്തെത്തിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഏകദേശം ഏഴ് ദിവസത്തോളം കാലം ഇവര്‍ ബഹിരാകാശത്ത് തങ്ങുന്നതായിരിക്കും.
പദ്ധതിയുടെ ചിലവ് 30,000 കോടി രൂപയായിരിക്കുമെന്ന് കെ.ശിവന് വ്യക്തമാക്കി. ഇതിനായി കേന്ദ്ര ക്യാബിനറ്റ് 10,000 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. പദ്ധതിയുടെ മുഖ്യ ചുമതല നിര്‍വ്വഹിക്കുന്നത് മലയാളിയായ ഉണ്ണികൃഷ്ണന് നായരായിരിക്കും.
ബഹിരാകാശത്തേക്ക് പോകുന്ന സംഘത്തില്‍ വനിതയുമുണ്ടാകുമെന്ന് കെ.ശിവന് പറഞ്ഞു. ഇവരുടെ പരിശീലനം ഇന്ത്യയിലും റഷ്യയിലുമായി നടക്കും. ദൗത്യത്തിന് വേണ്ടി നിരവധി പരീക്ഷണങ്ങള്‍ ഐ.എസ്.ആര്.ഒ തുടങ്ങിയിട്ടുണ്ട്.
#WATCH ISRO Chief K Sivan addresses the media in Bengaluru https://t.co/uVlxoZaJpk
— ANI (@ANI) January 11, 2019
Discussion about this post