മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ രാഷ്ട്രീയ ജീവതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രമായ ‘ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററി’ന്റെ പ്രദര്‍ശനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ബംഗാളിലെ കൊല്‍ക്കത്തയിലെ ക്വസ്റ്റ് മള്‍ട്ടിപ്ലക്സില്‍ ചിത്രത്തിന്റെ പ്രദര്‍ശനമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. ഇവര്‍ തീയ്യേറ്ററിന് നേരെ ആക്രമം അഴിച്ചുവിടുകയുമുണ്ടായി. കോണ്‍ഗ്രസിന്റെ പതാകയുമായി എത്തിയായിരുന്നു ഇവര്‍ പ്രതിഷേധം നടത്തിയത്.
ചിത്രത്തിലൂടെ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ അപമാനിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ചിത്രം ഒരിടത്തും പ്രദര്‍ശിപ്പിക്കാന്‍ ആനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു. ചിത്രം കാണാനെത്തിയ പ്രേക്ഷകരെ ഇവര്‍ ഭീഷണിപ്പെടുത്തുകയുമുണ്ടായി. എന്നാല്‍ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയതിന് ശേഷമായിരുന്നു പ്രദര്‍ശനം നടത്തിയത്.
അതേസമയം ബംഗാളിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആരും പ്രതിഷേധത്തിന്റെ ഭാഗമായില്ല. ചിത്രം ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കമാണെന്ന് അവര്‍ ആരോപിച്ചും. അതേസമയം ചിത്രത്തിന്റെ പേരില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ പാടില്ലായിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓംപ്രകാശ് മിശ്ര പ്രതികരിച്ചു.
ബോളിവുഡ് താരം അനുപം ഖേര്‍ മന്മോഹന് സിംഗായി എത്തുന്ന ചിത്രം വസ്തുതയെ വളച്ചൊടിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. മന്മോഹന് സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post