ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാന് ചുട്ട മറുപടി നല്‍കുകയാണ് ഇന്ത്യന്‍ സേനയെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യ പാല് മാലിക്ക് പറഞ്ഞു. ഇത് മൂലം പാക്കിസ്ഥാന് നിരാശാജനകരായി ഇരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരില്‍ പാക്കിസ്ഥാനും ഭീകരവാദികളും ശ്രമിച്ചിട്ടും പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രശ്നങ്ങളൊന്നുമില്ലാതെ കടന്ന് പോയതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. താഴ്വരയില് സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന് തങ്ങളുടെ അരിശവും നിരാശയും പ്രകടിപ്പിക്കുന്നത് ഇന്ത്യയ്ക്ക് നേരെ ആക്രമണങ്ങള്‍ അഴിച്ച് വിട്ടാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ഒരു കരസേനാ മേജറും ഒരു സൈനികനും സ്ഫോടനത്തില്‍ മരിച്ചത് ഇതിന്റെ ഒരു ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നിയന്ത്രണരേഖയ്ക്ക് സമീപത്ത് വെച്ചായിരുന്നു ഇവര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ പാക് അധീന കശ്മീരിലെ ഹിസ്ബുള്‍ തലവന്‍ സല്ലാഹുദ്ദീന്റെ പദ്ധതികളൊന്നും നടപ്പാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച സ്വാമി വിവേകാനന്ദന്റെ 156ാം ജന്മവാര്‍ഷികദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന് ഗവര്‍ണര്‍ ശ്രദ്ധാഞ്ജലിയര്പ്പിച്ചിരുന്നു. സ്വാമി വിവേകാനന്ദനില്‍ നിന്നും നമ്മള് പലതും പഠിച്ച് സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിലെ സമ്പന്നരായ വ്യക്തികള്‍ വലിയ പണച്ചിലവുള്ള വിവാഹ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ളവര്‍ പാവപ്പെട്ടവരുടെ കാര്യത്തെപ്പറ്റി ആലോചിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
താനൊരു രാഷ്ട്രീയപരമായ പശ്ചാത്തലത്തില്‍ നിന്നുമാണ് വന്നിരിക്കുന്നതെങ്കിലും തന്റെ പദവി തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മിക്കവാറും ഗവര്‍ണര്‍മാര്‍ എഴുതി തയ്യാറാക്കിയ ഭാഷണങ്ങളാണ് പറയാറുള്ളതെന്നും തനിക്കതില്‍ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിലെ പണ്ഡിറ്റുകളുടെ പുനരധിവാസത്തെപ്പറ്റി സര്‍ക്കാര്‍ ചിന്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതേപ്പറ്റി കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം പുറത്ത് വിട്ടിട്ടില്ല.
Discussion about this post