ഓട്ടത്തിനിടെ നിന്നുപോയ ട്രെയിന്‍ തള്ളി സ്റ്റാര്‍ട്ടാക്കി.ഒത്തുപിടിച്ചാല്‍ ട്രെയിനും പോരുമെന്ന് ഗ്വാളിയോറുകാര് തെളിയിച്ചു.വെള്ളിയാഴ്ചയായിരുന്നു സംഭവം. ഗ്വാളിയോറിലെ തിരക്കേറിയ തെരുവിന് നടുവിലൂടെ കടന്നു പോകുന്ന കൈലാരാസ്സ് സബര്ഗഡ് എന്ന ട്രെയിനാണ് മീറ്റര്‍ ഗേജ് പാതയില്‍ വെള്ളിയാഴ്ച പണിമുടക്കിയത്.അമിതമായി എഞ്ചിന് ചൂടായതാണ് ട്രെയിന്‍ പണിമുടക്കാന്‍ കാരണം.
പ്രദേശത്ത് വന്‍ ഗതാഗതകുരുക്കുണ്ടായിട്ടും ഒരുമണിക്കൂര്‍ കഴിഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കാത്തതിനെതുടര്ന്ന് ക്ഷമകെട്ട യാത്രക്കാരാണ് ട്രെയിന്‍ തളളി സ്ടാര്ട്ടാക്കാന് ഇറങ്ങിയത്. അവസാനം അതിലവര്‍ വിജയിക്കുകയും ചെയ്തു.
വീഡിയൊ കാണുക- ( വീഡിയോ കാണുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ ക്ലിക്ക് )
[youtube url=”https://www.youtube.com/watch?v=r0KYNVUwlU8″ width=”500″ height=”300″]
Discussion about this post