കൊല്ലം: ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. കൊല്ലം ബൈപാസ് ഉദ്ഘാടനം ഉള്‍പ്പടെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുന്ന കൊല്ലം ബൈപ്പാസ് ഉദ്ഘാടനം, ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കുന്ന റാലി, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പദ്ദതി എന്നിവ അദ്ദേഹം ഉദ്ഘാടനം ചെയ്യും.
പണി പൂര്‍ത്തിയായ കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും. 13. 5 കിലോ മീറ്റര്‍ നീളമുള്ള ബൈപ്പാസ് നാല് പതിറ്റാണ്ടിലേറെ സമയമെടുത്താണ് പൂര്‍ത്തിയാക്കിയത്. ആശ്രാമം മൈതാനത്ത് വൈകിട്ട് അഞ്ചിനാണ് ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങ്.
തുടര്‍ന്ന് നടക്കുന്ന ബിജെപി പൊതു സമ്മേളനത്തില്‍ മോദി സംസാരിക്കും. നാല് ജില്ലകളില്‍ നിന്നായി ഒരു ലക്ഷത്തോളം പോരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തെക്കന്‍ കേരളത്തില്‍ വലിയ വിജയമാണ് ബിജെപി ലക്ഷ്യമിടുന്നത്. ലോകസഭ തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ചു കൊണ്ടുള്ള സമ്മേളനം അവിസ്മരണീയമാക്കാനാണ് ബിജെപി തീരുമാനം.
Discussion about this post