ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍. മാന്യതയുള്ള സര്‍ക്കാരായിരുന്നെങ്കില്‍ ജനുവരി 22ന് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത് വരെ ശബരിമലയില്‍ തല്‍സ്ഥിതി തുടരാന്‍ അനുവദിച്ചേനെയെന്ന് അദ്ദേഹം പറഞ്ഞു. പന്തളത്ത് സംഘടിപ്പിച്ച പ്രാര്‍ത്ഥനായ യജ്ഞത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതിയുടെ വിധി വന്നതിന് തൊട്ട് പിന്നാലെ യുവതികളെ പ്രവേശിപ്പിക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നുവെന്നും വിധിയുടെ പകര്‍പ്പ് കിട്ടാന്‍ വരെ സര്‍ക്കാര്‍ കാത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രഹ്ന ഫാത്തിമയെ ശബരിമലയിലേക്ക് കൊണ്ടുപോയത് എന്തെങ്കിലും ഉത്തരവുണ്ടായിട്ടാണോയെന്നും അദ്ദേഹം ചോദിച്ചു.
ഇത് കൂടാതെ ശബരിമല വിഷയത്തില്‍ പോലീസിന്റെ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പല താല്പര്യങ്ങള് കാണുമെന്നും അതനുസരിച്ചല്ല പോലീസ് പ്രവര്‍ത്തിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസ് പ്രവര്‍ത്തിക്കേണ്ടത് നിയമപ്രകാരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമലയിലെ പോലീസ് നടപടികള്‍ക്ക് പ്രായശ്ചിത്തം എന്ന നിലയിലായിരുന്നു പ്രാര്‍ത്ഥനായ യജ്ഞം സംഘടിപ്പിച്ചത്.
Discussion about this post