എല്ലാ ബാങ്കുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്കി എസ് ബി ഐ . സംസ്ഥാനത്ത് കള്ളനോട്ടുകള്‍ വ്യാപകമായ സാഹചര്യത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ് എസ് ബി ഐ നല്‍കിയിരിക്കുന്നത് . നോട്ടുകള്‍ തിരിച്ചറിയാനുള്ള മാര്‍ഗനിര്‍ദ്ദേശവും ബാങ്ക് നല്‍കിയിട്ടുണ്ട് .
അടുത്തിടയില്‍ ബാങ്കുകളില്‍ നിന്നും പിടികൂടിയ കള്ളനോട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിര്‍ദേശം എസ് ബി ഐ പുറപ്പെടുവിച്ചിരിക്കുന്നത് . പിടികൂടിയ 500 രൂപയുടെ നോട്ടുകളില്‍ RESERVE BANK OF INDIA എന്നതിന് പകരമായി RESURVE BANK OF INDIA എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത് . മറ്റൊരു വ്യത്യാസങ്ങളും കാണാന്‍ സാധിക്കില്ല . ഇത്തരം നോട്ടുകള്‍ ബാങ്കുകളുടെ എ.ടി.എമ്മില്‍ നിന്ന് പോലും ലഭിക്കുന്നതായി പരാതികള്‍ വന്നിരുന്നു . എ.ടി.എമ്മില്‍ പണം നിക്ഷേപിക്കുന്നതുമായി ബാങ്കുകള്‍ക്ക് ബന്ധമില്ല. പുറം കരാര്‍ മുഖേനയാണ് സ്വകാര്യ ഏജന്‍സികളാണ് ഈ പ്രവര്‍ത്തി നിര്‍വഹിക്കുന്നത് . 500 ന് പുറമേ 2000 രൂപയുടെ നോട്ടിന്റെയും കള്ളനോട്ടുകള്‍ വ്യാപകമാണ് .
Discussion about this post