കൃഷ്ണഗിരി : ഗുജറാത്തിനെ അട്ടിമറിച്ച് കേരളത്തിന്റെ കുട്ടികള്‍ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ കേരളത്തിനെതിരെ 195 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഗുജറാത്തിനെ 81 റണ്‍സിന് പുറത്താക്കി. മൂന്ന് ഇന്ത്യന്‍ താരങ്ങളുള്ളഗിജറാത്തിനെ 113 റണ്‍സിനാണ് കേരളം വിജയിച്ചത്.
പേസര്‍മാരുടെ പോരാട്ടമാണ് കേരളത്തെ സെമിയിലെത്തിച്ചത്.ബ സില് തമ്പിയും, സന്ദീപ് വാര്യരും 8 വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, രണ്ടാം ഇന്നിങ്സില്‍ 171 റണ്‍സിനു പുറത്തായ കേരളം, ഒന്നാം ഇന്നിങ്സ് ലീഡായ 23 റണ്‍സ് കൂടി ചേര്‍ത്ത് സന്ദര്‍ശകര്‍ക്കു മുന്നില്‍ 195 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി. ഒന്നാം ഇന്നിങ്സില്‍ പരുക്കുമായി തിരിച്ചുകയറിയ സഞ്ജു സാംസണിനെ പത്താമനായി കളത്തിലിറക്കിയാണ് കേരളം രണ്ടാം ഇന്നിങ്സില്‍ 171 റണ്‍സ് നേടിയത്. കേരളം ഒന്നാം ഇന്നിങ്സില്‍ 185 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 171 റണ്‍സും നേടി. ഗുജറാത്ത് ഒന്നാം ഇന്നിങ്സില്‍ 162 റണ്‍സിനു പുറത്തായിരുന്നു.
പേസ് ബോളര്‍മാരുടെ പറുദീസയായി മാറിയ കൃഷ്ണഗിരിയിലെ പിച്ചില്‍ പൊരുതിനിന്ന് അര്‍ധസെഞ്ചുറി നേടിയ സിജോമോന്‍ ജോസഫാണ് കേരളത്തിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. 148 പന്തുകള്‍ നേരിട്ട സിജോമോന്‍, എട്ടു ബൗണ്ടറി സഹിതം 56 റണ്‍സെടുത്തു. ജലജ് സക്സേന (67 പന്തില്‍ ഏഴു ബൗണ്ടറി സഹിതം പുറത്താകാതെ 44), ക്യാപ്റ്റന്‍ സച്ചിന് ബേബി (43 പന്തില്‍ 24), വിനൂപ് ഷീല മനോഹരന് (27 പന്തില്‍ 16), പി.രാഹുല്‍ (32 പന്തില്‍ 10) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.
ഗുജറാത്തിനായി റൂഷ് കലാരിയ, അക്സര്‍ പട്ടേല്‍ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. നഗ്വാസ്വല്ല രണ്ടും ചിന്തന്‍ ഗജ, പിയൂഷ് ചാവ്ല എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
വയനാട്ടില്‍ തന്നെയാണ് സൈമി ഫൈനല്‍ മത്സരവുമെന്നത് കേരളത്തിന് മേല്‍കൈ നല്‍കും. വിദര്‍ഭയാകും കേരളത്തിന്റെ എതിരാളി എന്നാണ് വിലയിരുത്തല്‍.
Discussion about this post