കൊടുവള്ളി തിരഞ്ഞെടുപ്പില്‍ വ്യക്തിഹത്യാ പ്രചരണം നടത്തിയതിനാല്‍ ഇടത് സ്വതന്ത്ര എം.എല്‍.എ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. മണ്ഡലത്തിലെ രണ്ട് വോട്ടര്‍മാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള വിഡിയോകള്‍ പ്രചാരണ സമയത്ത് മണ്ഡലത്തില്‍ ഉപയോഗിച്ചിരുന്നുവെന്നാണ് ആരോപണം.
എതിര് സ്ഥാനാര്‍ത്ഥിയായിരുന്നത് മുസ്ലീം ലീഗ് നേതാവ് എം.എ.റസാഖായിരുന്നു. യുഡിഎഫ് സ്വാധീനമുള്ള മണ്ഡലമെന്ന് അറിയപ്പെട്ടിരുന്നിടത്തെ കാരാട്ട് റസാഖിന്റെ വിജയം വന്‍ ചര്‍ച്ചയായിരുന്നു. വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലീം ലീഗ് പ്രതികരിച്ചിട്ടുണ്ട്.
Discussion about this post