ആദായനികുതി റിട്ടേണ്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ . ഇൻറഗ്രേറ്റഡ് ഇ ഫില്ലിങ്ങിനും കേന്ദ്രീകൃത സംവിധാനത്തിനുമായി 4.242 കോടി രൂപയുടെ പദ്ധതിയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കുന്നത് .
റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും അതിന്റെ റിഫണ്ട് ലഭിക്കുന്നതിനുമുള്ള സമയപരിധി കുറക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാരം . നിലവിലെ സംവിധാനം വഴി ഇതിനായി 63 ദിവസം വരെ എടുക്കാറുണ്ട് . ഇത് കഴിയുന്നത്ര കുറക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത് . പദ്ധതി പൂര്‍ത്തിയാക്കാനായി ഇന്‍ഫോസിസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് . 15 മാസത്തിനകം ഇന്‍ഫോസിസ് പദ്ധതിയുടെ നടപടികള്‍ പൂര്‍ത്തിയാക്കും .
നികുതിദായകരുടെ അടിസ്ഥാനവിവരങ്ങള്‍ പുതിയ പരിഷ്കാരം അനുസരിച്ച് അവരുടെതായ ആദായ നികുതി അക്കൗണ്ടില്‍ ലഭ്യമാകും . ദായകന്റെ പേര് , പാന്‍ നമ്പര്‍ , മറ്റു വിവരങ്ങള്‍ എന്നിങ്ങനെയാണ് ആദായനികുതി വകുപ്പ് നേരത്തെ തയ്യാറാക്കിയ അപേക്ഷ ഫോറങ്ങളിലുണ്ടാവുക . ഇതിനോടൊപ്പം തന്നെ ശമ്പളവും മറ്റു വിവരങ്ങള്‍ നല്‍കാനുള്ള കോളവും ഉള്‍പ്പെടുത്തും .
ഇത്തരമൊരു പുതിയ സംവിധാനത്തിലൂടെ റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ സമര്‍പ്പിക്കാന്‍ സാധിക്കുമെന്നും . റിഫണ്ട് അവരുടെതായ ബാങ്ക് അക്കൗണ്ടിലേക്ക് ലഭ്യമാക്കുമെന്നും കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ വ്യക്തമാക്കി .
Discussion about this post