ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും ആവശ്യമായ സുരക്ഷ നല്‍കണമെന്ന് സുപ്രിംകോടതി. ഹര്‍ജി സുപ്രീം കോടതി തീര്‍പ്പാക്കി. ഹര്‍ജി പുനഃ പരിശോധന ഹര്‍ജികള്‍ക്ക് ഒപ്പം കേള്‍ക്കണം എന്ന ആവശ്യം കോടതി തള്ളി സുരക്ഷ ആവശ്യപ്പെട്ട് കനകദുര്‍ഗ്ഗയും ബിന്ദുവും നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.
ഹര്‍ജിയിലെ മറ്റു ആവശ്യങ്ങളൊന്നും കോടതി പരിഗണിച്ചില്ല. ആവശ്യമായ സുരക്ഷ നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചപ്പോള്‍ പിന്നെ എന്തിനാണ് ഇപ്പോള്‍ കോടതിയെ സമീപിച്ചത് എന്ന സംശയവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.
ശബരിമലയുമായി ബന്ധപ്പെട്ട് മറ്റ് ആവശ്യങ്ങളൊന്നും കോടതി പരിഗണിച്ചില്ല.ഹര്‍ജി പരിഗണിച്ച സമയത്ത് മേല്‍നോട്ട സമിതിക്കെതിരെയും കോടതിയില്‍ സംസ്ഥാ സര്‍ക്കാര്‍ വിമര്‍ശനം ഉന്നയിച്ചു . എന്നാല്‍ മറ്റു വിഷയങ്ങളിലേക്കൊന്നും ഇപ്പോള്‍ കടക്കുന്നില്ല, ശബരിമലയില്‍ എന്തു നടക്കുന്നവെന്നും കൃത്യമായി മനസ്സിലാക്കുന്നുണ്ടെന്നും കോടതിയുടെ പരാമര്‍ശം.
ഹര്‍ജി പരിഗണിച്ച സമയത്ത് 40 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള 51 സ്ത്രീകള്‍ ശബരിമലയില്‍ കയറിയെന്നും ഇവര്‍ക്ക് ആവശ്യമായ സംരക്ഷണം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയെന്നും കോടതിയെ അറിയിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള സ്ത്രീകളുടെ പേരുവിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ യുവതികള്‍ ഏതു സാഹചര്യത്തില്‍ ശബരിമലയില്‍ കയറി എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല.
Discussion about this post