ശബരിമലയിലെ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തിയിരുന്ന മഹിലമോര്ച്ച സംസ്ഥാന അദ്ധ്യക്ഷ വിടി രാമ ടീച്ചറെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി . ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അറസ്റ്റ് . പകരമായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് നിരാഹാര സമരം ആരംഭിച്ചു .
ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സെക്രടറിയേറ്റിന് മുന്നില്‍ 47 ദിവസമായി ആറു പേരാണ് നിരാഹാര സമരം നടത്തിയത് .
എ.എന്‍ രാധാകൃഷ്ണന് തുടക്കം കുറിച്ച നിരാഹാരം തുടര്‍ന്ന് ശോഭാ സുരേന്ദ്രന് , കെ ശിവരാജന് , വിടി വേലായുധന് , സി.കെ പത്മനാഭന് എന്നിവര്‍ നിരാഹാരം അനുഷ്ടിച്ചു .
Discussion about this post