റിലയന്‍സ് ജിയോയുടെ ബ്രോഡ്ബാന്‍ഡ് സേവനമായ ഗിഗാഫൈബറിന് വെല്ലുവിളിയായി ബി.എസ്.എന്‍.എല്‍ പുതിയ ബ്രോഡ്ബാന്‍ഡ് സേവനത്തിന് തുടക്കമിടുന്നു . ഭാരത് ഫൈബര്‍ എന്ന് പേരിട്ടിരിക്കുന്ന സേവനത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിദിനം 35 ജിബി ഡേറ്റ , ഒരു ജിബിക്ക് 1.1 രൂപ നിരക്കില്‍ നല്‍കാനാണ് പദ്ധതി .
ആഴ്ചകള്‍ക്ക് മുന്‍പ് ആറിരട്ടി അധികം ഡാറ്റ നല്കാന് കഴിയുന്ന വിധത്തില്‍ അണ് ലിമിറ്റഡ പ്ലാനുകള്‍ പരിഷ്കരിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം ബി.എസ്.എന്‍.എല്ലിന്റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത് .
ഭാരത് ഫൈബറിനായിട്ടുള്ള ബുക്കിംഗ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ . ജിയോയുടെ ഗിഗാ ഫൈബര്‍ പദ്ധതിയുമായി മത്സരിക്കാനൊരുങ്ങിയാണ് ബിഎസ്എന്‍എല്ലിന്റെ ഭാരത്ഫൈബര് സേവനമെന്നാണ് വിലയിരുത്തപ്പെടുന്നത് .
Discussion about this post