ഇന്ത്യ യുദ്ധത്തിന് നിര്‍ബന്ധിക്കുകയാണെങ്കില്‍ തുല്ല്യമായി പ്രതികരിക്കുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാക്കിസ്ഥാന്റെ ആയുധങ്ങള്‍ അലങ്കാരത്തിനുള്ളവയല്ല എന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന് വിരുദ്ധ പ്രസ്താവനകളുമായി ഇന്ത്യ മുന്നോട്ടു പോവുകയാണെങ്കില്‍ ഇന്ത്യക്കെതിരെ ആയുധങ്ങള്‍ പ്രയോഗിക്കാന്‍ മടിക്കില്ല.
പാക്കിസ്ഥാനെതിരെ തുടര്‍ച്ചയായി പ്രസ്താവനകളിറക്കുന്നതിലൂടെ തീവ്രവാദത്തിനെതിരെയുള്ള പോരാട്ടങ്ങളില്‍ നിന്നും പാക്കിസ്ഥാന്റെ ശ്രദ്ധ മാറ്റാനാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യ പാക്കിസ്ഥാനില്‍ തീവ്രവാദം വളര്‍ത്തുകയാണ്. പാക്് പ്രധാനമന്ത്രി യുഎന്‍ ജനറല്‍ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെ പ്രകോപനപരമായ സമീപനത്തെ പറ്റി പരാതിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പരാമര്‍ശങ്ങളെ ശക്തമായി അപലപിച്ചുകൊണ്ട് പാക് സെനറ്റ് കഴിഞ്ഞ ആഴ്ച ഐക്യകണ്ഠേന പ്രമേയം പാസാക്കിയിരുന്നു.ഇന്ത്യയുടെ നുഴഞ്ഞുകയറ്റങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ പാക് സായുധസേനയ്ക്ക് പ്രാപ്തിയുണ്ടെന്ന് പ്രമേയത്തിന് പാക്കിസ്ഥാന് വ്യക്തമാക്കിയിരുന്നു .
Discussion about this post