മന്ത്രിയ്ക്ക് താന്‍ രാജാവ് എന്ന് തോന്നിയാലുള്ള അനര്‍ത്ഥമാണ് കേരളത്തില്‍ നടക്കുന്നതെന്ന് സ്വാമി ചിദാനന്ദപുരി. വടകര് ലോകനാര്‍കാവിലെ തന്ത്രിയെ കടത്തനാട് രാജാവ് പുറത്താക്കി എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗിച്ചത്. ഇത് പച്ചക്കള്ളമാണ്. രാജാവ് തന്ത്രിയെ പുറത്താക്കിയിട്ടില്ല. അവിടെ മേല്‍ശാന്തിക്കെതിരെ ആണ് നടപടി ഉണ്ടായത്. മുഖ്യമന്ത്രി പറഞ്ഞത് പ്രകാരം പുറത്താക്കിയത് രാജാവാണ്. ഇവിടെ ഇത് പറയുന്നതാരാ മുഖ്യമന്ത്രിയും. മന്ത്രി രാജാവാണെന്ന് കരുതിയാല്‍ ശരിയാവുമോ, അദ്ദേഹത്തെ അല്ലഹേ നിങ്ങള്‍ മന്ത്രിയാണ് രാജാവല്ല എന്ന് ഓര്‍മ്മപ്പെടുത്തേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്- സ്വാമി പറഞ്ഞു. തിരുവനന്തപുരത്ത് അയ്യപ്പ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ സന്യാസിമാര്‍ അടി വസ്ത്രം ഇടുന്നുണ്ടോ എന്ന് നോക്കാന്‍ വരെ മന്ത്രിയുണ്ട്. അതുകൊണ്ട് അദ്ദേഹത്തെ നമുക്ക് ഇഷ്ടമാണ്. സന്യാസിമാരെ വിട്ട് സുധാകരന് ഇപ്പോള്‍ തന്ത്രിമാരുടെ പിന്നാലെ പോയിട്ടുണ്ട്. എ്തൊക്കെയാണ് ഇവര്‍ പറയുന്നത്. മതവികാരത്തിന് കേസ് കൊടുക്കേണ്ടുന്ന വിഷയങ്ങളാണ് ഇതെല്ലാം. മതവും വികാരവുമൊക്കെ രണ്ട് കൂട്ടര്‍ക്ക് മാത്രമേ ഉള്ളു. നമുക്കില്ലേ എന്നും സ്വാമി ചിദാനന്ദപുരി ചോദിച്ചു.
Discussion about this post