എസ്.എഫ്.ഐയുടെ ഏരിയാ സമ്മേളനത്തില്‍ നടന്ന അനുശോചന പ്രമേയത്തില്‍ അന്തരിച്ചവരുടെ പട്ടികയില്‍ ഗായിക എസ്.ജാനകിയുടെ പേരും ഉള്‍പ്പെട്ടു. എസ്.എഫ്.ഐ നിലമ്പൂര്‍ ഏരിയാ സമ്മേളനത്തിലായിരുന്നു കഴിഞ്ഞ വര്‍ഷം അന്തരിച്ചവരുടെ പേരുകള്‍ക്കിടയില്‍ എസ്.ജാനകിയുടെ പേരും വന്നത്. പ്രമേയാവതരണ സമയത്ത് വേദിയിലുണ്ടായിരുന്ന നേതാക്കളുള്‍പ്പെടെ ആരും തന്നെ അബദ്ധം മനസ്സിലാക്കിയതുമില്ല.
കലാ സാംസ്കാരിക രംഗത്ത് അന്തരിച്ച പ്രമുഖര്‍ക്കും മറ്റ് പൊതുപ്രവര്‍ത്തകര്‍ക്കും സമ്മേളനത്തില്‍ ആദരാഞ്ജലിയര്‍പ്പിച്ചു. എസ്.ജാനകി അന്തരിച്ചു എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം വന്നതില്‍ എസ്.എഫ്.ഐയും പെട്ടുപൊയതാകാമെന്ന് പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.
സംഗീത ജീവിതം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപനം നടത്തിയതിന് ശേഷമായിരുന്നു എസ്.ജാനകി അന്തരിച്ചുവെന്ന വാര്‍ത്തകള്‍ പുറത്ത് വരാന്‍ തുടങ്ങിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടക്കുന്നു. 2018 ജൂണിലും ഇതുപോലൊരു പ്രചരണമുണ്ടായി.
Discussion about this post