വിക്കറ്റിന് പുറകില്‍ ധോണി ചെലുത്തുന്ന സ്വാധീനം അത് വളരെ വലുതാണെന്ന് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരായ ചഹലും കുല്‍ദീപും പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട് . കൊഹലിയേക്കാള് കൂടുതല്‍ ഇവര്‍ക്കായി നിര്‍ദേശങ്ങള്‍ നല്‍കുന്നത് ധോനിയാണ് . ഇന്ത്യ – ന്യൂസിലാന്‍ഡ് മത്സരം നേപ്പിയറില്‍ നടക്കുമ്പോള്‍ വിക്കറ്റിന് പിന്നില്‍ നിന്നും ധോണി ബോളിംഗ് ചെയ്യാനെത്തിയ കുല്‍ദീപിന് നല്കിയ നിര്‍ദേശമാണ് സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്തത് .
കിവീസിന്റെ ഇന്നിംഗ്സ് അവസാനിക്കാന്‍ ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് മാത്രം ആവശ്യമായ സമയം . 37 മത്തെ ഓവര്‍ എറിയാനെത്തിയത് കുല്‍ദീപ് . ഇതേ സമയത്ത് വിക്കറ്റിന് പിന്നില്‍ നിന്നും കുല്‍ദീപിന് ധോനിയുടെ നിര്‍ദ്ദേശമെത്തി. ” നീ എറിയുന്ന ബോള്‍ അവന് കണ്ണുമടച്ച് ബ്ലോക്ക് ചെയ്യും ” കുല്‍ദീപിനോട് എറൌണ്ട് ദി വിക്കറ്റ് എറിയാന്‍ നിര്‍ദേശിച്ച ധോണിയ്ക്ക് അവിടെ തന്റെ കണക്ക്ക്കൂട്ടലില്‍ യാതൊരു പിഴവും സംഭവിച്ചില്ല .
കുല്‍ദീപ് എറിഞ്ഞ ബോള്‍ ഫ്രന്റ് ഫുട്ടില്‍ തന്റെ കാഴ്ച മറയത്തക്ക രീതിയില്‍ ഡിഫ്ന്ഡിന് ശ്രമിച്ച ബോള്‍ട്ട് കൃത്യമായി ബോള്‍ രോഹിത് ശര്‍മയുടെ കൈകളിലേക്ക് എത്തിച്ചു .
https://twitter.com/msdhoni7_fans/status/1087941534186725377
കുല്‍ദീപും ചഹലും ഒന്നിച്ച് അവസാന ഇലവനില്‍ എത്തിയാല്‍ എത്രത്തോളം അപകടകരമാകുമെന്നത്തിന്റെ നേര് ഉദാഹരണമായിരുന്നു നേപ്പിയറില്‍ കാണാന്‍ സാധിച്ചത് . ഇരുവരും ചേര്‍ന്ന് കിവീസിന്റെ ആറു വിക്കറ്റാണ് പിഴുതെടുത്തത് .
Discussion about this post