പശ്ചിമബംഗാളില്‍ ബി.ജെ.പി നടത്തുന്ന റാലികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആരോഗ്യപ്രശ്നങ്ങള്‍ മൂലം വിട്ട് നില്ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് ബംഗാളില്‍ എത്തിയത്. എന്നാല്‍ അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് പോലെത്തന്നെ സ്മൃതി ഇറാനിയുടെ ഹെലികോപ്റ്ററിനും ഇറങ്ങാന്‍ അനുമതി നിഷേധിച്ചു.
ബുധനാഴ്ച നടന്ന റാലിയില്‍ സ്മൃതി ഇറാനി ഝാര്ഗ്രമിലായിരുന്നു പങ്കെടുത്തത്. എന്നാല്‍ മമത സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഝാര്‍ഗ്രമില്‍ ഇറക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഹെലികോപ്റ്റര്‍ കലൈകുണ്ടയിലുള്ള വ്യോമസേനയുടെ വിമാനത്താവളത്തിലാണ് ഇറക്കിയത്. ബിര്‍ഭും ജില്ലയിലെ സിവുരിയില് നടന്ന റാലിയില്‍ സ്മൃതി ഇറാനിക്ക് പങ്കെടുക്കാനായില്ല.
ഹെലികോപ്റ്റര്‍ ഇറക്കാന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ബി.ജെ.പി അനുമതി ചോദിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ച രാവിലെ മാത്രമായിരുന്നു ബംഗാള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇത് മൂലം റാലി നടക്കുന്നത് വൈകിയെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്ഗിയ പറഞ്ഞു. ഹെലികോപ്റ്റര്‍ ഇറക്കാനുള്ള അനുമതി മുന്‍പ് തന്നെ നല്‍കിയെന്ന് പോലീസും ജില്ലാ അധികൃതരും പറയുന്നത് നുണയാണെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post