ജമ്മു കശ്മീരിലെ ബാരമുള്ള ജില്ല സംസ്ഥാനത്തെ ആദ്യത്തെ ഭീകരവാദ വിമുക്ത ജില്ലയായി പ്രഖ്യാപിക്കപ്പെട്ടു. ജമ്മു കശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിംഗാണ് പ്രഖ്യാപനം നടത്തിയത്. ഇന്നലെ മൂന്ന് ലഷ്കര്‍ ഭീകരരെ സുരക്ഷാ സൈനികര്‍ വധിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനവുമായി ഡി.ജി.പി മുന്നോട്ട് വന്നത്.
ലഷ്കര്‍-ഇ-തൊയ്ബ ഭീകരവാദികളായ സുഹൈബ് ഫറൂഖ് ഖാന്, മൊഹ്സിന്‍ മുഷ്താക് ഭട്ട്, നസീര്‍ അഹമദ് ദര്‍സി എന്നിവരായിരുന്നു ഇന്നലെ കൊല്ലപ്പെട്ടത്. ബാരമുള്ളയിലെ ബിന്നര്‍ പ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ഭീകരവാദികള്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ സൈനികര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്നായിരുന്നു ഭീകരര്‍ സുരക്ഷാ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
കാലങ്ങളായി ബാരുമുള്ള ജില്ല ഭീകരവാദത്തിന്റെ പിടിയിലായിരുന്നു. ജമ്മു കശ്മീരിലെ 22 ജില്ലകളില്‍ 12 എണ്ണങ്ങളിലും 2018ല്‍ സുരക്ഷാ സൈനികര്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ നടത്തിയിരുന്നു. ഇതില്‍ 256 ഭീകരരെ സുരക്ഷാ സൈനികര്‍ വധിച്ചിരുന്നു. 43 ഭീകരര്‍ കൊല്ലപ്പെട്ടത് ഷോപ്പിയാന്‍ ജില്ലയിലാണ്.
Discussion about this post