തിരുവനന്തപുരം:കേരളാ കോണ്‍ഗ്രസ് ബി ചെയര്മാന് ആര്.ബാലകൃഷ്ണ പിള്ള മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കും. മുന്നോക്ക സമുദായ കോര്പറേഷന് ചെയര്മാനത്തു നിന്ന് ഇന്ന് വൈകീട്ടോ നാളെയോ പിള്ള രാജിവെച്ചേക്കാനാണ് സൂചന. ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുന്ന പിള്ള, മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തിയാലുടന്‍ രാജിക്കത്ത് കൈമാറും.
യുഡിഎഫ് പുറത്താക്കാന്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് തന്നെ രാജിക്കത്ത് നല്‍കാനാണ് പിള്ളയുടെ തീരുമാനം. ബാര്‍ കോഴ വിവാദത്തിലെ ശബ്ദരേഖ പുറത്തു വന്നതോടെ പിള്ളയ്ക്കെതിരെ നടപടിയെടുക്കാന്‍ യുഡിഎഫ് മുന്നണി ആലോചിച്ചിരുന്നു. പിള്ളയെ കളിയാക്കി കോണ്‍ഗ്രസ് മുഖപത്രവും പാര്‍ട്ടി നേതാക്കളും രംഗത്തുവരികയും ചെയ്തു. ഇതോടെ തന്നെ പുറത്താക്കാന്‍ പിള്ള വെല്ലുവിളിക്കുകയും ചെയ്തു.
അതേസമയം കോഴ ആരോപണത്തില്‍ പ്രതിസന്ധിയിലായ യുഡിഎഫ് പിള്ളയുടെ രാജിയോടെ കൂടുതല്‍ പ്രതിരോധത്തിലാകുമെന്നാണ് വിലയിരുത്തല്‍.
Discussion about this post