സ്വര്‍ണ്ണ വിലയില്‍ റെക്കോര്‍ഡ് . ചരിത്രത്തിലാദ്യമായി സ്വര്‍ണ്ണ വില ഗ്രാമിന് 3050 രൂപയായി . ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ് വില ഗ്രാമിന് 3030 രൂപയായിരുന്നു . രാജ്യാന്തരവിപണിയിലെ വിലവര്‍ദ്ധനയാണ് വിലകൂടുവാനുള്ള കാരണം . രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 54 ഡോളര്‍ കൂടി 1304 ഡോളറായി .
ഏറ്റവും ഉയര്‍ന്ന വിലയുണ്ടായിരുന്ന 2012 ന്റെ അവസാന മാസങ്ങളില്‍ 1,885 ഡോളര്‍ ആയിരുന്നു രാജ്യാന്തരവിപണിയിലെ വില . രാജ്യാന്തര വിപണിയിലെ വിലയേക്കാള്‍ രൂപയുടെ മൂല്യവും അഭ്യന്തര ആവശ്യകതയും കൂടിയതാണ് രാജ്യത്തെ സ്വര്‍ണ്ണ വിലയെ ഇപ്പോള്‍ സ്വാധീനിക്കുന്നത് .
Discussion about this post