‘ഉറി ദ സര്‍ജിക്കല്‍ സ്ട്രൈക്കി’ന് പിറകെ രാജ്യസ്നേഹം പ്രമേയമാക്കി മറ്റൊരു ചിത്രം കൂടി വരുന്നു. അക്ഷയ് കുമാറാണ് തന്റെ പുതിയ ചിത്രമായ ‘കേസരി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. 122 വര്‍ഷം മുമ്പ് 10,000 അഫ്ഗാന് ആക്രമകാരികളെ 21 സിഖ് സൈനികര്‍ നേരിട്ട കഥയാണ് ചിത്രം പറയുന്നത്. 1897ല്‍ നടന്ന സാരഗര്‍ഹി യുദ്ധത്തില്‍ നടന്ന കാര്യങ്ങളാണ് ചിത്രം വരച്ച് കാട്ടാന്‍ ശ്രമിക്കുന്നത്.
ചിത്രത്തില്‍ ഹവില്‍ദാര്‍ ഇഷാര്‍ സിംഗായിട്ടാണ് അക്ഷയ് കുമാര്‍ വരുന്നത്. റിപ്പബ്ലിക് ദിനത്തിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അക്ഷയ് പുറത്ത് വിട്ടത്.
ചിത്രത്തില്‍ അക്ഷയ്ക്ക് പുറമെ മിര്‍ സര്‍വര്‍, അശ്വത് ഭട്ട്, പരിനീതി ചോപ്ര എന്നിവരുമുണ്ട്. മാര്‍ച്ച് 21, 2019ല്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംവിധാനം അനുരാഗ് സിംഗാണ് നിര്‍വ്വഹിക്കുന്നത്. ചിത്രം നിര്‍മ്മിച്ചത് കരണ്‍ ജോഹറും ഇഷാ അമ്പാനിയും ട്വിങ്കിള്‍
ഖന്നയുമാണ്.
Happy Republic Day.
It’s our #70thRepublicDay but our men have been fighting for the country since time unknown. 122 years ago, 21 Sikhs fought against 10000 invaders.#KESARI is their story, in cinemas on March 21. pic.twitter.com/oCUZ6UVdqY— Akshay Kumar (@akshaykumar) January 26, 2019
Discussion about this post