ഹര്‍ത്താലുകള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യം ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ എല്ലാ കക്ഷികളും ഒരുക്കമാണെങ്കില്‍ സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഹര്‍ത്താലിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ കേരളത്തിന്റെ വളര്‍ച്ചയില്‍ ഒരു പങ്കും വഹിക്കാത്തവരാണെന്ന് പിണറായി വിജയന് അഭിപ്രായപ്പെട്ടു. നിസാരമായ കാര്യങ്ങള്‍ക്കാണ് ഹര്‍ത്താലുകള്‍ നടത്തുന്നതെന്നും ഇവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post