34 മണിക്കൂര്‍ നീണ്ട് വിമാന പറക്കലിന് തയ്യാറെടുക്കുകയാണ് എയര്‍ ഇന്ത്യ. ഡല്‍ഹിയില്‍ നിന്നും പോര്‍ട്ട് ഓഫ് സ്പെയിനിലേക്ക് എന്തിനാണ് വിമാനം പോകുന്നതെന്നുള്ള കാര്യം രഹസ്യമാണ്. രാജ്യത്ത് നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തി കടന്നുകളഞ്ഞ വ്യവസായ പ്രമുഖന് മെഹുല്‍ ചോക്സിയെ പിടികൂടാനാണ് ഈ നീക്കമെന്ന് സൂചനയുണ്ട്. എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനത്തിന് ഡി.സി.ജി.എ അനുമതി നല്കി.
മെഹുല്‍ ചോക്സിക്ക് പുറമെ സാമ്പത്തിക കുറ്റവാളിയായ ഡയമണ്ട് പ്രമോട്ടര്‍ ജതിന് മേത്തയെയും ഈ ഫ്ളൈറ്റിലൂടെ ഇന്ത്യയിലെത്തിക്കാന്‍ നീക്കമുണ്ടെന്നും പറയപ്പെടുന്നു. നിലവില്‍ ആന്റിഗ്വയിലാണ് മെഹുല്‍ ചോക്സിയുള്ളത്. ആന്റിഗ്വന്‍ പൗരത്വം സ്വീകരിച്ചിട്ടുണ്ട് മെഹുല്‍ ചോക്സി. സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസിലാണ് ജതിന് മേത്തയുള്ളത്. നിക്ഷേപം നടത്തി പൗരത്വം നേടുന്ന പദ്ധതിയാണ് ഇരുവരും ഉപയോഗപ്പെടുത്തിയത്.
എയര്‍ ഇന്ത്യയുടെ ഫ്ളൈറ്റില്‍ മൂന്ന് ക്യാപ്റ്റന്മാരും സഹപൈലറ്റുമാരും 13 ജീവനക്കാരുമുണ്ടാകും. ഇതിന് പുറമെ ഇരുപതോളം പേരും ഫ്ളൈറ്റില്‍ യാത്ര ചെയ്യു. ഇവരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. ഇവര്‍ ഇവര്‍ എന്‍ഫോഴ്സ്മെന്റ്, സിബിഐ ഉദ്യോഗസ്ഥരാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 17 മണിക്കൂറാണ് ഡല്‍ഹിയില്‍ നിന്നും പോര്‍ട്ട് ഓഫ് സ്പെയിനിലേക്ക് പറക്കാനെടുക്കുന്ന സമയം. അവിടെ 14 മണിക്കൂര്‍ ചിലവഴിച്ചതിന് ശേഷമായിരിക്കും മടക്കയാത്ര.
അതേസമയം മെഹുല്‍ ചോക്സി തിരിച്ച് ഇന്ത്യയിലേക്ക് പോകണമെന്ന അഭിപ്രായമാണ് ആന്റിഗ്വന്‍ സര്‍ക്കാരിനുള്ളത്. ആന്റിഗ്വയ്ക്ക് അനാവശ്യ പബ്ലിസിറ്റി മാത്രമാണ് മെഹുല്‍ ചോക്സി നല്‍കിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിലെ ചീഫ് ഓഫ് സ്റ്റാഫ് ലയണല്‍ മാക്സ് ഹസ്റ്റ് പറഞ്ഞു. എന്നാല്‍ മെഹുല്‍ ചോക്സിയെ തിരികെ കൊണ്ടുപോകാന്‍ ഇന്ത്യന്‍ സംഘം എത്തുന്നതിനെക്കുറിച്ച വിവരം കിട്ടിയിട്ടില്ലെന്നും ആന്റിഗ്വന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
Discussion about this post