ചൈനീസ് സ്വദേശിയായ ഒരാളെ പാക്കിസ്ഥാനിലെ തെഹ്രീക്-ഇ-ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടിയിലെ മന്ത്രി മുസ്ലീമായി മതം മാറ്റുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പാര്‍ട്ടിയിലെ തന്നെ മന്ത്രിയായ അംജദ് അലിയാണ് ചൈനീസ് യുവാവിനെ മതം മാറ്റിയത്.
മതം മാറ്റുന്നതിന് വേണ്ടി മന്ത്രിയാണ് കാലിമ ചൊല്ലി കൊടുത്തത്. ഇത് ഏറ്റ് ചൊല്ലുന്ന ചൈനീസ് സ്വദേശിയെ വീഡിയോയില്‍ കാണാം. ചൊല്ലിക്കഴിഞ്ഞതിന് ശേഷം ‘താങ്കള്‍ ഇപ്പോള്‍ മുസ്ലീമായിരിക്കുന്നു. താങ്കളുടെ പേര് അബ്ദുള്ള എന്നാകുന്നു,’ എന്ന് മന്ത്രി പറയുന്നുമുണ്ട്.
പി.ടി.ഐ പാര്‍ട്ടിയുടെ ഖൈബര്‍ പഖ്തുങ്ഖ്വയിലെ സൈബര്‍ സെല്ലാണ് വീഡിയോ പുറത്ത് വിട്ടത്. ഹോങ്കോങിന് സമീപമുള്ള ഗുവാങ്സോവു സന്ദര്‍ശിപ്പോഴാണ് അംജദ് അലി ചൈനീസ് സ്വദേശിയെ ആദ്യമായി പരിചയപ്പെട്ടത്. മന്ത്രിയുമായി നടത്തിയ സംഭാഷണത്തിന് ശേഷം തനിക്ക് ഇസ്ലാം മതം സ്വീകരിക്കണമെന്ന് ചൈനീസ് സ്വദേശി വെളിപ്പെടുത്തി. തുടര്‍ന്ന് പാക്കിസ്ഥാനിലേക്ക് ചൈനീസ് സ്വദേശി ചെന്ന് ഇസ്ലാമിനെപ്പറ്റി കൂടുതല്‍ പഠിച്ചുവെന്ന് പറയപ്പെടുന്നു. തുടര്‍ന്നാണ് മതം മാറ്റം നടന്നത്.
https://www.youtube.com/watch?v=6e3bCrhbo_g
Discussion about this post