ഇതൊരു രാജ്യത്തിന്റെയും സ്വപ്നമായ ലേസര്‍ ഡെസിഗ്നേറ്റര്‍ പോഡ് (Laser Designator Pods (LDPs) വികസിപ്പിച്ചെടുത്തതായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ . സെകന്റുകള്‍ക്കുള്ളില്‍ കൃത്യമായ ലക്ഷ്യത്തിലേക്ക് ബോംബാക്രമണം നടത്താന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണിത്.
ലേസര്‍ ഉപയോഗിച്ച് ശത്രുരാജ്യങ്ങളുടെ ആയുധശേഖരത്തെ നശിപ്പിക്കാന്‍ തക്ക ശേഷിയുള്ളതാണ് . ഇത് ഘടിപ്പിക്കുന്ന ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ക്ക് ഏതു കാലാവസ്ഥയിലും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കൃത്യമായ ആക്രമണം നടത്താന്‍ കഴിയും . തദ്ദേശിയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനങ്ങളുടെ ആക്രമണശേഷി ഇതോടെ പതിമടങ്ങ് വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ .
ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്ഗനൈസേഷന് അവകാശപ്പെടുന്നത് ഇത്തരമൊരു ആയുധ സംവിധാനം നിര്മ്മിചെടുത്തു എന്നാണ് . ലേസര്‍ ഉപയോഗിച്ച് ലക്ഷ്യത്തിലേക്ക് അയച്ച ബോംബുകള്‍ക്ക് ഏകദേശം 2.3 മീറ്റര്‍ വ്യത്യാസത്തിന്റെ കൃത്യതക്കുറവ് മാത്രമേ കണ്ടെത്തിയിട്ടുള്ളൂ . ഇപ്പോള്‍ തന്നെ ആകാശത്ത് നിന്നും കരയിലേക്ക് ബോംബിടാനുള്ള മികവ ഇത് കൈവരിച്ചതയായി ശാസ്തജ്ഞര്‍ അവകാശപ്പെടുന്നു .
ഫ്രാന്‍സില്‍ നിന്നും ഇന്ത്യ വാങ്ങുള്ള റാഫേല്‍ യുധവിമാനങ്ങളില് ഡെമോക്ലിസ് ലേസര്‍ ഡെസിഗ്നേറ്റര്‍ പോഡുകള്‍ ആണുള്ളത് . രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ലേസര്‍ സഹായത്തോടെ റാഫേല്‍ അതിതീവ്ര ആക്രമണകാരിയാകാനുള്ള ശേഷിയുണ്ട് . ദൂരം അളക്കാനും കൃത്യമായി ലക്ഷ്യത്തെ ആക്രമിക്കാനുള്ള ശേഷിയുമുണ്ട്.
അമേരിക്കയുടെ ലോകഹീഡ് മാര്ട്ടിന് അമേരിക്കന്‍ സേനയ്ക്കായി നിര്‍മ്മിക്കുന്നത് അതിപ്രഹരശേഷിയുള്ള ലേസര്‍ സംവിധാനമാണ് . 2021 ല്‍ ഇവ പോര്‍വിമാനങ്ങളില്‍ ഘടിപ്പിച്ച് ആദ്യ പരീക്ഷണം നടത്താനിരിക്കുകയാണ് .
Discussion about this post